top of page

Ambalathinnirappu, St. George Orthodox Church (Malayil Pally)

അമ്പലനിരപ്പ് സെൻ്റ് ജോർജ്ജ് പള്ളി

മലങ്കര ഓർത്തഡോക്‌സ് സഭയുടെ അതിപുരാതനമായ കൊല്ലം ഭദ്രാസനത്തിന്റെ കിഴക്ക് ഭാഗത്ത് തലവൂർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ദൈവാലയമാണ് മലയിൽപള്ളി എന്നറിയപ്പെ ടുന്ന അമ്പലനിരപ്പ് സെൻ്റ് ജോർജ്ജ് ഓർത്ത ഡോക്‌സ് ദൈവാലയം. പട്ടാഴിയുടെ തേരിക ളിൽ ഒന്നിൽ ഉൾപ്പെട്ടതും പത്തനാപുരം താലൂ ക്കിലെ തലവൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടിരി ക്കുന്നതുമായ പ്രദേശമാണ് അമ്പലനിരപ്പ് ഗ്രാമം.

1930 കളുടെ അവസാനം വന്ദ്യ മത്തായി പ്ലാവിള യിൽ കത്തനാർ ആണ് അന്ന് ഈ പ്രദേശത്ത് ഉണ്ടായിരുന്ന ഒരു കൂട്ടായ്‌മയായിരുന്ന കുറ ക്കോട്ട് പ്രാർത്ഥനായോഗത്തിലെ അംഗങ്ങളായി രുന്ന എണ്ണുവേലിൽ ജോൺ, കരിക്കത്തിൽ കോരുത് ചാക്കോ, കരിക്കത്തിൽ ഉമ്മൻ വർഗ്ഗീ സ്, നിരപ്പിൽ താഴേതിൽ ഏലിയാമ്മ, പ്ലാവിളയിൽ എം.ചോക്കോ, പ്ലാവിള തെക്കേതിൽ ഉണ്ണൂണ്ണി, കരിമ്പുംകാല തടത്തിൽ കോശി, കരിക്കത്തിൽ കോരുത് ഉമ്മൻ, വെള്ളാപ്പള്ളിൽ സ്‌കറിയ, മുണ്ടുതറയിൽ അബ്രഹാം എന്നിവരുടെ ആലോചനപ്രകാരം ഒരു ആരാധനാലയം ഈ പ്രദേശത്ത് പണിയുന്നതിന് നിശ്ചയിച്ചു. കാരയ്ക്കൽ പരേത നായ ലൂക്കോസ് അവർകളുടെ പക്കൽനിന്നും 65 സെൻ്റ് സ്ഥലവും അതിനോട് ചേർന്ന വടവും ഉൾപ്പടെ 81 സെൻ്റ് സ്ഥലം വിലയാധാരമായി വാങ്ങി. 1943- ൽ ആദ്യ ആരാധനാലയം നിർമ്മിച്ചു. അഞ്ച് ഞായറാഴ്‌ചകളുള്ള മാസങ്ങളിൽ വി. കുർബാന അർപ്പിച്ചുപോന്നു. 1962- ൽ തുണ്ടിൽ താഴേതിൽ അബ്രഹാം കത്തനാരും തുടർന്ന് സോളമൻ റമ്പാച്ചനും ചുമ തലയേറ്റു. ഈ കാലയളവിൽ അഭി. മാത്യൂസ് മാർ കൂറിലോസ് തിരുമേനി താൽകാലിക കൂദാശ നടത്തി. മാസത്തിൽ ഒരു തവണവീതം വി. കുർബ്ബാന അർപ്പിച്ചു. 1977 മുതൽ വി. അലക്‌സാണ്ടറച്ചനും 1979-ൽ ജോൺ പണിക്കരച്ചനും 1983-ൽ ജോൺ സി. വർഗ്ഗീസച്ചനും, 1986-ൽ ജെ. മാത്യുക്കുട്ടി അച്ചനും വികാരിമാരായി. ഈ കാലത്ത് പള്ളിയുടെ മദ്ബഹാ പണിപൂർത്തിയായി. 1994-ൽ വി. തോമസച്ചനും 1996-ൽ പി.എം ജോണച്ചനും, 1998- ൽ യൂഹാനോൻ റമ്പാച്ചനും വികാ രിമാരായി. ഈ സമയത്താണ് വടക്കു വശത്തിലെ പുരയിടത്തിലെ കെട്ടിടത്തിൻ്റെ പണി ആരംഭിച്ചത്. 2002 ൽ പി. ജെയിം സച്ചനും 2005 - ൽ വി. ഐ. ചെറിയാനച്ചനും വികാരിമാരായി. ഈ കാലത്ത് പുതിയ ഒരു ദൈവാലയത്തെക്കുറിച്ച് ചിന്തിച്ചു. 2009 മെയ് 6 ന് അഭി.സഖറിയാ മാർ അന്തോണിയോസ് തിരുമേനി പുതിയ ദൈവാലയത്തിന് ശിലാസ്ഥാപനം നടത്തി. 2009 ൽ ജോൺ ചാക്കോ അച്ചനും റിഞ്ചു പി കോശി അച്ചനും വികാരിമാരായി. 2010 ൽ ഒ.തോമസച്ചനും 2010 ഒക്ടോബർ മുതൽ തോമസ് മാത്യൂസ് തട്ടാരുതുണ്ടിൽ അച്ചനും വികാരിമാരായി. 2013 ഏപ്രിൽ 28, 29 തീയതികളിൽ പുതിയ ദൈവാലയത്തിൻ്റെ പണി പൂർത്തീകരിച്ചു. പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, അഭി.കുറിയാക്കോസ് മാർ ക്ലിമ്മീസ്, അഭി. സഖറിയാ മാർ അന്തോനിയോസ്, അഭി. യൂഹാനോൻ മാർ ക്രിസോസ്‌റ മോസ് എന്നിവരുടെ കാർമ്മികത്വത്തിൽ വി.കൂദാശ നടത്തി. 2014-ൽ ജോൺ ടി വർഗ്ഗീസ് അച്ചൻ വികാരിയായി. ഈ കാലയളവിൽ പഴയ ദൈവാലയം നിന്നിടത്ത് ഒരു പാരിഷ് ഹാൾ നിർമ്മിച്ചു. ഇപ്പോൾ ഐപ്പ് നൈനാൻ അച്ചൻ വികാരി യായി സേവനമനുഷ്‌ഠിക്കുന്നു. ഇടവകയിൽ 109 കുടുംബങ്ങൾ ഉണ്ട്. എല്ലാ ആത്മീയ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു. എല്ലാ മാസത്തെയും രണ്ടാമത്തെ ശനിയാഴ്‌ചകളിൽ വി. ഗീവർഗ്ഗീസ് സഹദായുടെ മദ്ധ്യസ്ഥതയിൽ ജോർജ്ജിയൻ ധ്യാനവും നടന്നുവരുന്നു. 2 കുരിശ്ശടികൾ പള്ളിയ്ക്കുണ്ട്. ഇടവകയുടെ പുരോഗതിയ്ക്കായ് കാലാകാല ങ്ങളിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു.

bottom of page