top of page

ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന സൺഡേ സ്കൂളിൻറെ നേതൃത്വത്തിൽ നടത്തിയ "പ്രതിഷ്ഠാ ശുശ്രൂഷ"യിൽ പങ്കെടുത്തവർ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസിനോടൊപ്പം

24/7/25, 6:30 am

ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന സൺഡേ സ്കൂളിന്റെയും ബാലികാബാല സമാജത്തിന്റെയും നേതൃത്വത്തിൽ കൗമാരത്തിലേയ്ക്ക് പ്രവേശിക്കുന്ന ബാലികാ ബാലന്മാരെ മാമോദീസായുടെ അർത്ഥവും, മദ്ധ്യസ്ഥന്മാർ തങ്ങൾക്കുവേണ്ടി ചെയ്തിട്ടുള്ള പ്രതിജ്ഞ
യുടെ അർത്ഥവും വ്യാപ്തിയും കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുവാനും അവർ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കുവാനും സ്വയം പ്രതിഷ്ഠിക്കുവാനും വേണ്ടി 10-ാം ക്ലാസ്സ്
പരീക്ഷ എഴുതി ഹയർ സെക്കന്ററി ക്ലാസ്സുകളിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് വേണ്ടി നടത്തിയ "പ്രതിഷ്ഠാ ശുശ്രൂഷ" ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു.

സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഡോ. ജിബു സോളമൻ അധ്യക്ഷത വഹിച്ചു.

സി.ഡാനിയേൽ റമ്പാൻ, ഫാ. ബഹനാൻ കോരുത്, ഭദ്രാസന ഡയറക്ടർ വരുൺ ജോർജ്, ഭദ്രാസന സെക്രട്ടറി ഡോ. ജയ്സൺ തോമസ്, ജോൺസൺ, പി കെ സജു, ബിനു കെ കോശി, ഡോ. ബിജു മാത്യു, കോശി മുതലാളി, സുനിൽ തങ്കച്ചൻ, ഡോ. അച്ചാമ്മ, എൽസി രാജൻ എന്നിവർ പ്രസംഗിച്ചു

bottom of page