top of page

മാർ കുറിയാക്കോസ്
സഹദായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് കൊല്ലം
ഭദ്രാസന ബാലസമാജത്തിന്റെ നേതൃത്വത്തിൽ സഹദായുടെ തിരുശേഷിപ്പ് സ്ഥിതി ചെയ്യുന്ന കുണ്ടറ മാർ കുറിയാക്കോസ് സെമിനാരിയിലേക്ക് നടത്തിയ പദയാത്ര കൊല്ലം ഭദ്രാസനാധിപനും അഖില മലങ്കര ബാലസമാജം പ്രസിഡന്റുമായ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് ഉദ്ഘാടനം ചെയ്യുന്നു

1/7/25, 6:30 am

മാർ കുറിയാക്കോസ്
സഹദായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് കൊല്ലം
ഭദ്രാസന ബാലസമാജത്തിന്റെ നേതൃത്വത്തിൽ കുറിയാക്കോസ് സഹദായുടെ തിരുശേഷിപ്പ് സ്ഥിതി ചെയ്യുന്ന കുണ്ടറ മാർ കുറിയാക്കോസ് സെമിനാരിയിലേക്ക് പദയാത്ര നടത്തി. പദയാത്ര കൊല്ലം ഭദ്രാസനാധിപനും അഖില മലങ്കര ബാലസമാജം പ്രസിഡന്റുമായ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് ഉദ്ഘാടനം ചെയ്തു.

ബാലസമാജ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോർജ്ജി കെ. അലക്സ് അധ്യക്ഷത വഹിച്ചു.

കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ. പി ടി ഷാജൻ, വികാരി ഫാ. എബ്രഹാം വർഗീസ്, ഭദ്രാസന കൗൺസിൽ അംഗമായ ഫാ. ആൻഡ്രൂസ് വർഗീസ് തോമസ്, ഫാ. സാമുവൽ ജോർജ്, ഫാ. ബഹനാൻ കോരുത്, ഫാ. മാത്യു അലക്സ്, സഭ മാനേജിംഗ് കമ്മിറ്റിയംഗം ജോൺസൺ കല്ലട, ബാലസമാജം ഭദ്രാസന സെക്രട്ടറി ഷീൻ ജെ. ഷാജി, ജോ. സെക്രട്ടറി ഐറിൻ മേരി അലക്സ്, ട്രഷറർ അനു വി. തോമസ് ഇടവക ട്രസ്റ്റി കെ ജോർജുകുട്ടി കാവുവിള, ഇടവക സെക്രട്ടറി ബിബിൻ ബേബി പ്ലാവിള തുടങ്ങിയവർ പ്രസംഗിച്ചു.

പേരയം സെന്റ്
കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന്
പദയാത്ര ആരംഭിച്ച് മുളവന, കുണ്ടറ വലിയപള്ളിയുടെ
മുളവനയിലുള്ള കുരിശ്ശടി വഴി കുണ്ടറ സെമിനാരിയിൽ എത്തി. സെമിനാരി മാനേജർ ഫാ. എബ്രഹാം എം. വർഗ്ഗീസ് പദയാത്രയെ സ്വീകരിച്ചു

ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. ജോർജി കെ അലക്സ്, സെക്രട്ടറി ഷീൻ ജെ. ഷാജി, ജോ. സെക്രട്ടറി ഐറിൻ മേരി അലക്സ്, ട്രഷറർ അനു വി. തോമസ് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.

bottom of page