top of page
MALANKARA ORTHODOX SYRIAN CHURCH
KOLLAM DIOCESE

ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന ബാലസമാജത്തിന്റെ വാർഷിക സംഗമം കുണ്ടറ നല്ലില ബഥേൽ സെൻറ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ
28/2/23, 10:00 pm
ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന ബാലസമാജത്തിന്റെ വാർഷിക സംഗമം കുണ്ടറ നല്ലില ബഥേൽ സെൻറ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ ബാലസമാജം കേന്ദ്ര പ്രസിഡൻറും കൊല്ലം ഭദ്രാസനാധിപനുമായ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. ബാലസമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. മാത്യു അലക്സ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ഓഫ് ആക്ടിംഗ് ആൻഡ് ആങ്കറിംഗ് ഡയറക്ടർ റിജു തോമസ് തുമ്പമൺ ക്ലാസ് നയിച്ചു.
ഇടവക വികാരി ഫാ.ബേസിൽ ജെ പണിക്കർ, ഭദ്രാസന സെക്രട്ടറി ഷീൻ ജെ ഷാജി, ജോയിൻറ് സെക്രട്ടറി ഐറിൻ മേരി അലക്സ്, ഇടവക ട്രസ്റ്റി ഡി.പി റോയി, ഇടവക സെക്രട്ടറി ജി ജോൺ, ഷേബ എ മോനച്ചൻ എന്നിവർ പ്രസംഗിച്ചു
bottom of page