MALANKARA ORTHODOX SYRIAN CHURCH
KOLLAM DIOCESE

ആർദ്ര ചാരിറ്റബിൾ സൊസൈറ്റി രജത ജൂബിലി സമ്മേളനം
23/8/25, 6:30 am
മലങ്കര ഓർത്തഡോക്സ് സഭയുടെ
ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ രജത ജൂബിലി സമ്മേളനം ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.
ആർദ്ര പ്രസിഡന്റ് ഡോ. ഏബഹാം മാർ സെറാഫിം അധ്യക്ഷത വഹിച്ചു.
ചികിത്സാ ഉപകരണങ്ങളുടെ
വിതരണം കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു.
കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ. പി ടി ഷാജൻ, കോട്ടയം ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ, ഡാനിയൽ റമ്പാൻ, രജത ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഫാ. കെ വൈ വിൽസൺ, ചാപ്പൽ മാനേജർ ഫാ. സാമുവൽ ജോർജ്, ആർദ്ര സെക്രട്ടറി ജോസഫ് അലക്സാണ്ടർ, ആർദ്ര ട്രഷറർ റോയ് തോമസ് സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഐസി ചെറിയാൻ ജോൺസൺ ജി ഉമ്മൻ റോബിൻ പി അലക്സ് സാജു വർഗീസ് ജോൺസൺ കല്ലട, ഷെറിൻ പാറേത്ത്
ആർദ്ര കേന്ദ്ര എക്സിക്യൂട്ടീവ്
അംഗം കെ.ജി കോശി വൈദ്യൻ, ഫാ. ജോസ് എം ഡാനിയേൽ, ഫാ. ഇ. വൈ ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.