top of page

ലോകത്തിന്റെ ജീവനുവേണ്ടി തൻ്റെ ജീവനെത്തന്നെ പകുത്തു നൽകിയ ക്രിസ്‌തുവിന്റെ പ്രതിരൂപമായി മാറിയ പ്രിയ മകൻ ഐസക്ക് ജോർജ്. - കൊല്ലം ഭദ്രാസനാധിപൻ ഡോക്ടർ ജോസഫ് മാര്‍ ദീവന്നാസിയോസ്

12/9/25, 6:30 am

വാഹന അപകടത്തിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച് മരണത്തിന് കീഴടങ്ങിയ പ്രിയ മകൻ ഐസക്ക് ജോർജ്ജ് തനിക്ക് ദൈവം ദാനമായി നൽകിയ അവയവങ്ങളെ ലോകത്തിന് ദാനമായി നൽകിക്കൊണ്ട് യാത്രയായിരിക്കുന്നു. ഈ പ്രിയ മകൻ നാടിനും മലങ്കര സഭയ്ക്കും പ്രത്യേകിച്ച് കൊല്ലം മെത്രാസനത്തിനും മെത്രാസനത്തിൽപ്പെട്ട ഇടവട്ടം സെൻ്റ് ജോർജ്ജ് അഭിമാനമാണ്. ഓർത്തഡോക്സ് ഇടവക അംഗമായ പ്രിയ മകൻ്റെ വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ സർവ്വശക്തൻ ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം വളരെ നാൾ മുമ്പ് തന്നെ തൻ്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രിയ മകൻ്റെ ആഗ്രഹത്തെ സാഫല്യമാക്കുവാൻ അവർ കാട്ടിയ ഹൃദയ വിശാലതയെയും അഭിനന്ദിക്കുന്നു 'നിങ്ങൾക്ക് സൗജന്യമായി ലഭിച്ചത് സൗജന്യമായി കൊടുപ്പിൻ ' എന്നുള്ള അരുമ നാഥൻ്റെ സന്ദേശം ഹൃദയത്തിലേറ്റി ജീവിച്ച പ്രിയ മകൻ്റെ ആത്മാവിനെ ദൈവം ആശ്വസിപ്പിക്കട്ടെ.

bottom of page